ദോഹ: കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങൾക്ക് 10 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ. കോവിഡ്–19നെതിരായ പ്രതിരോധ വാക്സിൻ, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നൽകുന്നതി​െൻറ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനിയാണ് 10 ദശലക്ഷം ഡോളർ വാഗ്ദാനം നൽകിയത്. ഗ്ലോബൽ അലയൻസ്​ ഫോർ വാക്സിൻസ്​ ആൻഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന് പുറമേയാണിത്. കോവിഡ്–19 പ്രതിബദ്ധതാ കാമ്പയി​െൻറ ഭാഗമായി ഗ്ലോബൽ സിറ്റിസൺ സംഘടന സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ്​ യോഗത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്​താവന. ഗ്ലോബൽ ഗോൾ: യുനൈറ്റ് ഫോർ അവർ ഫ്യൂച്ചർ കാമ്പയിന് പിന്തുണ നൽകുന്നതിൽ ഖത്തർ അഭിമാനിക്കുന്നുവെന്നും കാമ്പയിനുമായി മുന്നോട്ട് വന്ന യൂറോപ്യൻ കമ്മീഷനും ഗ്ലോബൽ സിറ്റിസണും നന്ദി അറിയിക്കുന്നതായും മന്ത്രി ശൈഖ് മുഹമ്മദ് അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു.

ആരോഗ്യ സംവിധാനം, വിദ്യാഭ്യാസ സംവിധാനം, സാമ്പത്തിക മേഖല എന്നിവയ്ക്ക് മാത്രമുള്ള പരീക്ഷണമല്ല കോവിഡ്–19 മഹാമാരിയെന്നും അതോടൊപ്പം മാനുഷിക, ധാർമിക തത്വങ്ങളുടെയും ദുരിതമനുഭവിക്കുന്നവർക്ക് അതിരുകളുടെ പരിമിതിയില്ലാതെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള പരീക്ഷണം കൂടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്–19നെതിരായ പോരാട്ടത്തിന് മുമ്പില്ലാത്തതിനേക്കാൾ കൂടുതൽ അന്താരാഷ്​ട്ര പിന്തുണയും രാഷ്​ട്രീയ പ്രതിബദ്ധതയും ആവശ്യമുള്ള പ്രത്യേക സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾ മാത്രമല്ല ഖത്തറിൻെറ ലക്ഷ്യമെന്ന്​ ​േനരത്തേ തന്നെ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നയം വ്യക്​തമാക്കിയിരുന്നു.

കോവിഡ്–19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങൾക്ക് നേരത്തേ പിന്തുണ പ്രഖ്യാപിച്ച അമീർ അതിനായി 20 മില്യൻ (രണ്ട് കോടി) ഡോളർ സഹായവും പ്രഖ്യാപിച്ചിരുന്നു. ലണ്ടനിൽ നടന്ന ലോക വാക്സിൻ ഉച്ചകോടിക്കിടെയാണ് അമീറിർ പ്രഖ്യാപനം നടത്തിയത്​. വരും തലമുറകളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകത്തി​െൻറ സൃഷ്​ടിപ്പിന് 740 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ലണ്ടനിൽ ആഗോള വാക്സിൻ ഉച്ചകോടി സംഘടിപ്പിച്ചത്. കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങൾക്കും ഖത്തറി​െൻറ പരിപൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അമീർ വ്യക്തമാക്കിയിര​ുന്നു.

അന്താരാഷ്​ട്ര സഹകരണത്തി​െൻറയും പ്രവർത്തന പരിജ്ഞാനം പരസ്​പരം കൈമാറ്റം ചെയ്യുന്നതി​െൻറയും ആവശ്യകതയും പ്രാധാന്യവും ഈ കോവിഡ്–19 കാലം നമുക്ക് കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ഇവ രണ്ടും അനിവാര്യമാണെന്നും അമീർ ചൂണ്ടിക്കാട്ടിയിരുന്നു. ചില രാജ്യങ്ങളും സമൂഹങ്ങളും സ്വയം വാക്സിനുകൾ കണ്ടെത്തി അതുപയോഗിച്ച് മുന്നോട്ട് പോകുന്ന അവസ്​ഥയുണ്ട്​. കോവിഡ്–19മായി പൊരുതി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള ജീവിതരീതി സ്വീകരിക്കുന്ന മറ്റ്​ ചില രാജ്യങ്ങളുടെ അവസ്​ഥയും നിലവിലുണ്ട്​. കൂടുതൽ പര്യാപ്തമായ വാക്സിനുകളും പ്രതിരോധ മരുന്നുകളും ഉപയോഗിച്ച് കോവിഡ്–19 തുരത്താൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്​പര ധാരണയും ശ്രമങ്ങളും അനിവാര്യമാണെന്നും അമീർ പറഞ്ഞിരുന്നു.

പ്രതിസന്ധിയുടെയും പരീക്ഷണത്തി​െൻറയും ഘട്ടത്തിൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി 20ലധികം രാജ്യങ്ങൾക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായമെത്തിച്ചിട്ടുണ്ട്​. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെയാണിത്​. വികസ്വര രാജ്യങ്ങളിലെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 140 മില്യൻ ഡോളറി​െൻറ ധനസഹായവും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിൽ ആരോഗ്യ സമത്വം ഉറപ്പാക്കുന്നതിന് അന്താരാഷ്​ട്ര സമൂഹത്തി​െൻറ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമായിരിക്കുകയാണ്​. ഭാവിയിലെ ഏത് മഹാമാരിയെയും നേരിടുന്നതിന് നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്​. ലോകാരോഗ്യ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഖത്തറി​െൻറ പിന്തുണ ഉറപ്പുനൽകുന്നുവെന്നും അമീർ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here