റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതതനുസരിച്ച് കോവിഡ് രോഗമുക്തരായവരുടെ കണക്ക് പുതിയ രോഗികളെക്കാൾ രണ്ടര ഇരട്ടിയിലധികം. പുതുതായി 4,460 പേർ കോവിഡ് രോഗമുക്തരായപ്പോൾ 1,686 പേർക്ക്​ മാത്രമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 2,75,905 ആയെങ്കിലും ഇവരിൽ 2,35,658 പേർ രോഗമുക്തി നേടി.

ആകെ കോവിഡ് രോഗമുക്തി 85 ശതമാനമായി. 24 മരണങ്ങളാണ്​ പുതുതായി രേഖപ്പെടുത്തിയത്​. ഇതോടെ ആകെ മരണ സംഖ്യ 2,866 ആയി. കോവിഡ് ചികിത്സക്കായി നിലവിൽ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 37,381 ആയി കുറഞ്ഞിട്ടുണ്ട്​. ഇവരിൽ 2,033 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

വെള്ളിഴാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്. 178 പേർ. ഖമീസ് മുഷൈത്തിൽ 106 ഉം റിയാദിൽ 99 ഉം അൽഹുഫൂഫിൽ 84 ഉം മദീനയിൽ 68 ഉം കേസുകൾ പുതുതായുണ്ട്. ദമ്മാമിൽ പുതിയ കേസുകൾ 50 ഉം ജിദ്ദയിൽ 41 മാണ്. പുതുതായി 60,849 കോവിഡ്​ ടെസ്​റ്റുകൾ സൗദിയിൽ നടന്നു. ഇതോടെ രാജ്യത്താകെ ഇതുവരെ 33,50,541 ടെസ്റ്റുകളാണ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here