മ​​സ്​​​ക​​ത്ത്​: ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട കേ​​സി​​ൽ അ​​ഞ്ചു​​വി​​ദേ​​ശി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​താ​​യി റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സ്​ അ​​റി​​യി​​ച്ചു. തെ​​ക്ക​​ൻ ശ​​ർ​​ഖി​​യ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ലാ​​ണ്​ സം​​ഭ​​വം ന​​ട​​ന്ന​​ത്. പ്ര​​തി​​ക​​ളു​​ടെ അ​​തേ രാ​​ജ്യ​​ക്കാ​​ര​​ൻ ത​​ന്നെ​​യാ​​യ ആ​​ളെ​​യാ​​ണ്​ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. തു​​ട​​ർ​​ന്ന്​ ഇ​​യാ​​ളെ മോ​​ചി​​പ്പി​​ക്കാ​​ൻ ഇ​​വ​​രു​​ടെ കു​​ടും​​ബ​​ത്തോ​​ട്​ മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കേ​​സി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ന്നു​​വ​​രു​​ക​​യാ​​ണെ​​ന്ന്​ റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സ്​ അ​​റി​​യി​​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here