അബുദാബി: യുഎഇയിൽ വീടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരൻ മരിച്ചു. റാഷിദ് ഹമദ് എന്ന ആറ് വയസുകാരനാണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാൻഹോളിൽ കുട്ടി വീണത്.കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു.തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും തിരച്ചിൽ നടത്തി.

തിരച്ചിലിനിടെ രണ്ട് തവണ മാൻഹോളിൽ നോക്കിയെങ്കിലും കണ്ടില്ല. ഒടുവിൽ പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തകരും എത്തി പരിശോധന നടത്തുകയായിരുന്നു.ഒരു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മാൻഹോളിൽ നിന്ന് കുട്ടിയെ പുറത്തെടുത്തത്.അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. യുഎഇ സ്വദേശികളായ ദമ്പതികളുടെ ഏകമകനായിരുന്നു റാഷിദ് ഹമദ്.

LEAVE A REPLY

Please enter your comment!
Please enter your name here