റിയാദ്: കോവിഡ് വാക്സിൻ എത്തിയാൽ സൗദി അറേബ്യയിൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകൾക്കും പൂർണമായും സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരിയാണ് അറിയിച്ചത്. പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ നൽകും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.