ദുബായ്: കറൻസി രഹിത ഇടപാടുകൾക്ക് തുടക്കം കുറിച്ച് ദുബായ് സർക്കാർ. ഇതിന് രൂപരേഖ തയ്യാറാക്കുന്നതിനായി ക്യാഷ്‌ലെസ് ദുബായ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ദുബായിലെ എല്ലാത്തരം സാമ്പത്തിക ഇടപാടുകളും എളുപ്പവും സുരക്ഷിതമായ കറൻസി രഹിത ഫ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കറൻസിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ക്യാഷ്‌ലെസ് ദുബായ് വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി ഇതിന്റെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും എത്തിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.

പുതിയ പദ്ധതി സ്മാർട്ട് ദുബായ്, ധനകാര്യ വകുപ്പ് , സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി, ദുബായ് എക്കണോമി, ദുബായ് പൊലീസ്, ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റർ, ദുബായ് ചേംബർ, ദുബായ് ടൂറിസം, കൊമേഴ്‌സ് മാർക്കറ്റിംഗ് തുടങ്ങി എല്ലാ വകുപ്പുകളും സംയുക്തമായാണ് കെട്ടിപ്പടുക്കുന്നത്.സ്മാർട്ട് ദുബായും ദുബായ് ധനകാര്യ വകുപ്പും ചേർന്ന് വർക്കിംഗ് ഗ്രൂപ്പ് ‘ദുബായ് ക്യാഷ്‌ലെസ് ഫ്രെയിംവർക്കിന്റെ പ്രാഥമിക റിപ്പോർട്ട്’ പുറത്തിറക്കി.എല്ലാത്തരം പണമിടപാടുകൾക്കും
സ്‌മാർട്ട് പെയ്മെന്റ് ഫ്ലാറ്റ്‌ഫോമുകളുടെ സഹായം തേടാനും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here