താങ്ക്‌സ്ഗിവിംഗ് ആഘോഷത്തോഷത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ പുതിയതായി 25 കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ കൂടി തുറന്നു. താങ്ക്‌സ്ഗിവിംഗ് ആഷോഷത്തിന് തയ്യാറെടുക്കുന്ന ജനങ്ങള്‍ വിരുന്നിനും മറ്റ് ആഘോഷങ്ങള്‍ക്കും മുന്നോടിയായി കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് അധികമായി 25 കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ തുറന്നതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

താങ്ക്‌സ്ഗിവിംഗ് ഡേയോടനുബന്ധിച്ച് എല്ലാവരും വീടുകളില്‍ തന്നെയായിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ കുടുംബാംഗങ്ങളോടൊന്നിച്ച് ആഘോഷിക്കേണ്ടതിന് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്തി റിസല്‍ട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പിക്കാനായി കാത്തിരിക്കുന്നത്. ഒരേസമയം നൂറുകണക്കിന് ആളുകള്‍ ടെസ്റ്റ് നടത്താനായി എത്തിയതോടെ ക്യൂവില്‍ മണിക്കൂറുകളോളെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ടെസ്റ്റ് നടത്താനായി ഒരാള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് കയ്യില്‍ പണമുള്ളവരും തിരക്ക് കൂടുതലുള്ളവരും തങ്ങള്‍ക്ക് പകരം ക്യൂവില്‍ നില്‍ക്കാന്‍ പണം കൊടുത്ത് ആളുകളെ ഏര്‍പ്പാടാക്കുകയാണ് ചെയ്തത്. ഇങ്ങനെ പകരം ക്യൂവില്‍ നില്‍ക്കുന്നവര്‍ മണിക്കൂറിന് എണ്‍പത് ഡോളര്‍ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ തിരക്ക് തീരെ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here