അബുദാബി: അബുദാബിയിലെ പ്രധാന നഗരങ്ങളിലൊന്നായ മിന സായിദിൽ നിലകൊണ്ടിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം ഇന്നലെ രാവിലെ പൊളിച്ചു. ഫ്ലാഷ് എക്സ്‌പ്ലോസീവ് ചാർജിലൂടെയാണ് കെട്ടിടങ്ങൾ പൊളിച്ചത്. പത്ത് സെക്കൻഡിനുള്ളിൽ കെട്ടിടം നിന്നയിടത്ത് പൊടി മാത്രം ബാക്കിയായി.മൊഡോൺ റിയൽ എസ്റ്റേറ്റ് സംഘമാണ് കെട്ടിടം പൊളിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് മൊഡോൺ റിയൽ എസ്റ്റേറ്റ് സംഘം നേടി.

165 മീറ്റർ ഉയരമുള്ള മിന പ്ലാസയിൽ 144 നിലകൾ ഉണ്ടായിരുന്നു. തുറമുഖ വികസനത്തിന്റെ ഭാഗമായാണ് നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച നാല് ബഹുനില കെട്ടിടങ്ങൾ പൊളിച്ചത്. ഇൗ സ്ഥലത്ത് വിനോദത്തിനും ഷോപ്പിങ്ങിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിർമിക്കുകയാണ് ലക്ഷ്യം.കെട്ടിടം പൊളിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here