മസ്‌കത്ത്: തൊഴില്‍ വിപണി നിയന്ത്രണത്തിന്റെ ഭാഗമായി ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ കരാര്‍ നില ശരിയാക്കാന്‍ തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ആറു മുതല്‍ ജനുവരി ആറു വരെയാണ് അനുവദിച്ച സമയം.

ഈ സമയം കമ്പനികള്‍ക്ക് (തൊഴിലുടമ) തൊഴില്‍ നില മാറ്റാന്‍ അനുവാദമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ കാലാവധിയില്‍ തൊഴിലുടമകള്‍ക്ക് തൊഴില്‍ നിരോധിച്ച മേഖലകളില്‍ നിന്ന് മറ്റ് മേഖലകളിലേക്കോ തിരിച്ചോ മാറ്റാനാകും. അതുപോലെ, തൊഴില്‍ മേഖലയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി വിവിധ പ്രൊഫഷണല്‍ തലങ്ങളില്‍ തൊഴില്‍ ഭേദഗതി അനുവദിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അംഗീകൃത തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക് പ്രവാസി തൊഴിലാളികളുടെ ശമ്പളം ഭേദഗതി ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ പ്രവാസി തൊഴിലാളിയെ നിയമിക്കാനുള്ള ലൈസന്‍സിനു തൊഴിലുടമകള്‍ക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here