മനാമ: ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിവലല്‍ വരും.

ബഹ്‌റൈനില്‍ നടന്ന 16ാമത് ഐഐഎസ്എസ് ‘മനാമ’ ഡയലോഗില്‍ ഒമാന്‍ വിദേശ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ തൊഴില്‍ നയത്തിലെ സുപ്രധാന വികസനമാകുമിതെന്ന് വിദേശ മന്ത്രി പറഞ്ഞു.

നിവലില്‍ പ്രവാസി തൊഴിലാളിക്ക് ജോലി മാറാന്‍ തൊഴിലുടമയുടെ എന്‍ഒസി ആവശ്യമാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടുന്ന തൊഴില്‍ നയ ഭേദഗതി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത വര്‍ഷം ജനുവരി ഒന്നിന് എന്‍ഒസി നീക്കം ചെയ്യുമെന്ന് ഈ വര്‍ഷം ആദ്യം ഒമാന്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ ഒമാനില്‍ താമസിച്ചാലും രാജ്യത്തിന് പുറത്താണെങ്കിലും അവര്‍ക്ക് എന്‍ഒസി ആവശ്യമുണ്ടാകില്ല.

നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നതിന് പദ്ധതിയുണ്ട്. ഇവര്‍ക്ക് 30 ദിവസത്തേക്കുള്ള വിസയാണ് നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here