മനാമ: കുവൈത്തില്‍ പ്രവാസികള്‍ക്ക് രണ്ടു വര്‍ഷത്തെ താമസ അനുമതിക്കു പകരം ഒരു വര്‍ഷം മാത്രം കാലാവധിയുള്ള പെര്‍മിറ്റ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളെ തീരുമാനം സാരമായി ബാധിക്കും. കുവൈത്ത് പൗരന്മാരുടെ വിദേശ ഭാര്യമാര്‍, കുട്ടികള്‍ കുവൈത്തി പൗരന്മാരായ കുവൈത്തികളല്ലാത്ത അമ്മമാര്‍ എന്നിവരെയും തീരുമാനം പ്രയാസത്തിലാക്കും. എന്നാല്‍, സ്വകാര്യ മേഖലയില്‍ നിലവില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് തീരുമാനം ബാധകമല്ല.

നിരവധി ബിസിനസുകളില്‍ കോവിഡ്-19 ഉണ്ടക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തീരുമാനം. കൂടാതെ, ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിന് മെഡിക്കല്‍ പരിശോധന, സുരക്ഷാ നിയന്ത്രണങ്ങളുടെ അവലോകനം, മറ്റ് സാങ്കേതിക വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്.

അതേസമയം, ഡിസംബര്‍ ആദ്യം മുതല്‍ 400 ഓളം റെസിഡന്‍സി നിയമലംഘകര്‍ തങ്ങളുടെ പദവി ശരിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യമാണ് പദവി ശരിയാക്കാന്‍ സമയം അനുവിച്ചത്. 2020 ഏപ്രിലില്‍ ഒരു ലക്ഷത്തോളം വിസ നിയമലംഘകര്‍ കുവൈത്തില്‍ താമസിച്ചിരുന്നതായാണ് കണക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here