മനാമ: ബഹ്‌റൈനിലനും സൗദിയിലും വ്യാഴാഴ്‌ച കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമാണ്.

ബഹ്‌റൈനില്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സൗദിയില്‍ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍സബീഅ, സ്വദേശികളായ പുരുഷനും സ്ത്രീയും എന്നിവരാണ് ആദ്യം വാക്‌സില്‍ന്‍ സ്വീകരിച്ചത്.

ബഹ്‌റൈനില്‍ നിരവധി പൗരന്‍മാരും മലയാളികളടക്കമുള്ള പ്രവാസികളും വ്യാഴ്ാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വന്‍തോതില്‍ ജനങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍ വാക്‌സിന് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴി പ്രതദിനം അയ്യായിരം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. പിന്നീട് അത് പ്രതിദിനം 10,000 ആയി വര്‍ധിപ്പിക്കും.

ബുധനാഴ്‌ച രണ്ട് ലോഡ് വാക്‌സില്‍ വിമാനമാര്‍ഗ്ഗം സൗദിയില്‍ എത്തിച്ചിരുന്നു. സ്വദേശികളും വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതി ആപില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here