മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തിലൂടെ വിവാദമായ ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണൗട്ട്. അല്ലാഹുവിനെ കളിയാക്കാൻ അലി അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തേയും താണ്ഡവിനെതിരെ നടി രംഗത്തെത്തിയിരുന്നു.

സെയ്ഫ് അലി ഖാൻ നായകനായ ‘താണ്ഡവ്’ വെബ് സീരീസിന്റെ ഉളളടക്കത്തിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണമുയർത്തി ബി ജെ പി ഉൾപ്പടെ പ്രതിഷേധത്തിലാണ്. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്.പരമശിവനെ അവഹേളിക്കുന്ന രീതിയിൽ ത്രിശൂലവും ,ഡമരുവും പോലും വെബ് സീരിസിൽ ഉപയോഗിച്ചിരുന്നു എന്നും അവർ കുറ്റപ്പെടുത്തുന്നു. ‘നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങൾ പറയുന്നു. എല്ലാവരെയും ജയിലിൽ ആക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ആമസോണിന്റെ ഉൽപ്പന്നങ്ങൾ വിലക്കണമെന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയും ചെയ്യും’- ബി ജെ പി നേതാവ് രാം കദം അറിയിച്ചു.

ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും സിനിമയിലൂടെയും വെബ് സീരിസുകളിലൂടെയും അപമാനിക്കുന്നത് തുടർക്കഥയാവുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. താണ്ഡവിനെതിരെ ഭാരതീയ അഖാര പരിഷത്തും രംഗത്ത് വന്നു . താണ്ഡവ് നിരോധിച്ച് വിശ്വാസികളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ നാഗസന്യാസികൾക്കൊപ്പം മുംബൈയിലെ സിനിമാ പ്രവർത്തകരുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഖാര പരിഷത്ത് മുന്നറിയിപ്പ് നൽകി. പ്രതിഷേധം ശക്തമായതോടെ താരങ്ങൾ ഉൾപ്പടെയുളളവരുടെ വീടുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ആമസോൺ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ ഉത്തർപ്രദേശിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ താണ്ഡവി​നെതി​രെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലുളള ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നും മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു. ഇതിനെത്തുടർന്നും പൊതുവായ പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി സ്വീകരിച്ചത്.ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘താണ്ഡവ്’ ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here