ന്യൂഡൽഹി: ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങി കർഷകർ. ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് 10 മണിക്കൂറിലധികം നീണ്ട പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ മടങ്ങാൻ തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുലർത്തുവരുന്നത്.കേന്ദ്ര സർക്കാരിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തങ്ങൾ വന്നതെന്നും അത് നല്കിക്കഴിഞ്ഞുവെന്നും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ചെങ്കോട്ട പരിസരത്തുള്ള കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സമരം ഒരുകാരണവശാലും അവസാനിപ്പിക്കുകയില്ലെന്നും അത് ശക്തമായി തന്നെ തുടരുമെന്നും കർഷകർ വ്യക്തമാക്കി.അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്, കർഷകരോട് പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാൻ ട്വിറ്റർ വഴി ആഹ്വാനം ചെയ്തു.

പ്രക്ഷോഭത്തിനിടെ ചിലർ നടത്തിയ അക്രമം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന കർഷകരുടെ കീർത്തി നശിപ്പിക്കാൻ മാത്രമാണ് അതുകൊണ്ട് സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ‘യഥാർത്ഥ’ കർഷകരും ഡൽഹി വിട്ട് അതിർത്തികളിലേക്ക് മാടങ്ങണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞു. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്, കർഷകരോട് പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാൻ ട്വിറ്റർ വഴി ആഹ്വാനം ചെയ്തു. ഐടിഒ പരിസരത്തുള്ള കർഷകർക്കും പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങിയതായും വിവരം പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here