കാശ്മീർ:ഗൽവാൻ താഴ്‌‌‌വരയിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു.
ആദ്യമായിട്ടാണ് ഗൽവാനിൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. ഈ സൈനികർക്ക് മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല.കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌‌‌വരയിൽ ഇന്ത്യയും- ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here