ന്യൂഡല്‍ഹി : ഇന്ത്യയിലെ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ വീണ്ടുമൊരു ലോക്ഡൗണിന് എതിരാണന്നും, അവരുടെ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ സര്‍വേയില്‍ പറയുന്നു. വ്യവസായ സമിതിയിന്‍ നിന്നും 710 സിഇഒമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.. ഉദ്പാദന- സേവന മോഖല.ില്‍ നിന്നും ചെറുകിട സ്ഥാപനങ്ങളില്‍ നിന്നുമുള്ള 68 ശതമാനം ആളുകളും ലോക്ഡൗണ്‍ വേണ്ടന്ന് തന്നെ അഭിപ്രായപ്പെട്ടു.

രാത്രികാല കര്‍ഫ്യൂ, ഭാഗിക ലോക്ഡൗണ്‍ തങ്ങളുടെ ജീവനക്കാരെ ബാധിക്കുമെന്ന് ഉദ്യോദസ്ഥര്‍ പറഞ്ഞു. ഇതില്‍ പകുതിയും ഉല്‍പാദനം അല്ലെങ്കില്‍ വിതരണം 10 -50 കുറയ്ക്കുന്നു. യോഗ്യരായ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് തങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 67 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ മുന്നില്‍കണ്ട് കമ്പനികളെല്ലാം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട.രാത്രികാല കര്‍ഫ്യൂ ഒഴിവാക്കുന്നതിനായി ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. 79% ആളുകളും തങ്ങളുടെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ലോക്ക്ഡൗണിനേക്കാള്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് നല്ലതാണെന്ന് 93% പേര്‍ അഭിപ്രായപ്പെട്ടു

കൊറോണ വൈറസ് വ്യാപനത്തില്‍ ഇന്ത്യ വീണ്ടും ഉയര്‍ന്നു, പ്രതിദിനം 1,50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂലം ആശുപത്രികളില്‍ വേണ്ടത്ര സൗകര്യം നല്‍കാന്‍ കഴിയുന്നില്ല. പ്രതിരോധ വാക്‌സിനുകളും പ്രധിരോധ മരുന്നുകളും തീര്‍ന്നു.

വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കടുത്ത നിയത്രണങ്ങളാണ് കോവിഡിന്റെ രണ്ടാം വരവോടെ നടപ്പിലാക്കിയിരിക്കുന്നത്. ദേശിയ വരുമാനത്തിന്റെ 15 ശതമാനവും ഇവിടെ നിന്നാണ് ലഭിക്കുന്നത്. കോവിഡ് വ്യാപനം വരും ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ രാജ്യത്തിന്റ മറ്റ് സംസ്ഥാനങ്ങളുടെയും അവസ്ഥ ഇത് തന്നെയാകും, അത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുമെന്നും സിഇഒമാര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here