ന്യൂഡൽഹി :സംസ്ഥാനങ്ങൾക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.. കേരളത്തിനുള്ള ഓക്‌സിജൻ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണിൽ നിന്ന് 358 ടൺ ആക്കി.

സ്പുട്‌നിക്കിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

റഷ്യയിൽ നിന്ന് സ്പുട്‌നിക്ക് വാക്‌സിന്റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 362727 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു. മരണം നാലായിരത്തിനു മുകളിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here