ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണ വിധേയമായതോടെ ലോക്ഡൗണ്‍ പൂര്‍ണ്ണമായൂം പിന്‍വലിക്കാനൊരുങ്ങുകയാണ് തെലങ്കാന. എല്ലാവിധത്തിലുമുള്ള നിയന്ത്രണങ്ങളും അടുത്ത ദിവസം മുതല്‍ പൂര്‍ണ്ണമായൂം നീക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. സംസ്ഥാനത്ത് നിലനിന്നിരുന്ന ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ അറിയിപ്പ്.

‘ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യ മേഖലയില്‍ നിന്നുള്ള അധികാരികളുടെ റിപ്പോര്‍ട്ട് പ്രകാരം കോറോണ കേസുകളും പോസിറ്റീവ് ശതമാനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കോറോണ പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ വന്നു’വെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here