(PRNewsfoto/Global X Funds)

മീറെ അസറ്റ് നിഫ്റ്റി ഫിനാന്ഷ്യല്‍ സര്വീസസ് ഇടിഎഫ്

നിഫ്റ്റി ഫിനാന്ഷ്യല്‍ സര്വീസസ് ടോടല്‍ റിട്ടേണ്‍ സൂചികയെ പിന്തുടരുന്ന ഓപണ്‍ എന്ഡഡ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ 2021 ജൂലൈ 22 മുതല്‍ 29 വരെ.  2021 ആഗസ്റ്റ് മൂന്നു മുതല്‍ പുനര്‍ വില്പനയ്ക്കു ലഭ്യമാകും

മുംബൈ:  ഓഹരി, കടപത്ര മേഖലകളില്‍ രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മീറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയെ പിന്തുടരുന്ന ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആയ മീറെ അസറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് അവതരിപ്പിച്ചു.  നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുന്നതും പിന്തുടരുന്നതുമാണിത്.

പുതിയ ഫണ്ട് ഓഫര്‍ 2021 ജൂലൈ 22 മുതല്‍ 29 വരെ ലഭ്യമാണ്.

മുഖ്യ സവിശേഷതകള്‍:

·       സാമ്പത്തിക സേവനങ്ങള്‍ എന്നത് ബാങ്കുകള്‍ മാത്രം ഉള്‍പ്പെട്ടതല്ല. എന്‍ബിഎഫ്‌സികള്‍, ഇന്‍ഷൂറന്‍സ്, മൂലധന വിപണി സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഈ മേഖല ജനങ്ങള്‍ക്കിടയിലേക്ക് വന്‍ തോതില്‍ വ്യാപകമാകുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്.

 

·         സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മേഖലകളിലൊന്നായ ഈ മേഖലയില്‍ പങ്കാളികളാകുവാന്‍ നിക്ഷേപകര്‍ക്ക് അവസരം ലഭ്യമാക്കുന്നു.

·        
ഡിജിറ്റല്‍വല്‍ക്കരണത്തിന്റേയും പുതിയ പദ്ധതികളുടേയും സേവനങ്ങളുടേയും പശ്ചാത്തലത്തില്‍ വന്‍ വികസനത്തിലേക്കു കുതുക്കുന്നതും മികച്ച രീതിയില്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുള്ളതുമായ മേഖലയാണ് സാമ്പത്തിക സേവനങ്ങളുടേത്  .

·        
വിപണിയില്‍ കുറഞ്ഞ തോതില്‍ മാത്രം എത്തിയിട്ടുള്ളതിനാല്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഏറെയാണ്.

·      
 അഞ്ചു വര്‍ഷം എങ്കിലും നിക്ഷേപ കാലാവധിയുമായി എത്തുന്നവര്‍ക്ക് മികച്ചത്.

വിപണിയിലെ വിവിധ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ പ്രവേശിക്കാനുള്ള അവസരമാണ് പാസീവ് പദ്ധതികളിലൂടെ മീറെ അസറ്റ് ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മീറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സ്വരൂപ് മൊഹന്തി ചൂണ്ടിക്കാട്ടി. ഈ ശ്രമത്തിന്റെ ഭാഗമായി തങ്ങള്‍ മീറെ അസറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് അവതരിപ്പിച്ചിരിക്കുകയാണ്.  സാമ്പത്തിക സേവന മേഖല എല്ലാവരേയും ഔപചാരിക സേവനങ്ങളുടെ പരിധിയില്‍ കൊണ്ടു വരാനുള്ള വന്‍ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും അന്താരാഷ്ട്ര ശരാശരിയിലെത്താന്‍ നാം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. നവീന സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പുതിയ പദ്ധതികളും സേവനങ്ങളും അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ വര്‍ഷങ്ങളില്‍ വലിയ സാധ്യതകളാണ് ഉയരുന്നത്. അതുകൊണ്ടു തന്നെ ഇതൊരു വന്‍ സാധ്യതയുള്ള മേഖലയായി മാറുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക സേവന മേഖലയെ പ്രതിനിധീകരിക്കുന്ന ഇരുപതു കമ്പനികളിലായിരിക്കും മീറെ അസെറ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇടിഎഫ് അവസരം ലഭ്യമാക്കുക.  16 വര്‍ഷത്തെ ചരിത്രമുള്ള ഈ സൂചിക 18.3 ശതമാനം നേട്ടമാണു സൃഷ്ടിച്ചിട്ടുള്ളത്. ഇതേ സമയം നിഫ്റ്റി 50 15.1 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 14.6 ശതമാനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സൃഷ്ടിച്ചത്. 13  അടിസ്ഥാന പോയിന്റുകള്‍ ആകെ ചെലവ് അനുപാതമുള്ള ഈ ഇടിഎഫ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റു ചെയ്യും.
പുതിയ ഫണ്ട് ഓഫര്‍ കാലത്ത് കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here