ശ്രീനഗർ: കാശ്‌മീരിലെ ശ്രീനഗറിലെ ഹൈദർ പോര മേഖലിൽ ഭീകരരുമായി ജമ്മു കാശ്‌മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ഏറ്റുമുട്ടൽ തുടരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം 6.30ഓടെയാണ് മേഖലയിൽ പോരാട്ടം നടക്കുന്നതായും ഒരു ഭീകരനെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചത്. രാത്രി 8.35ഓടെ രണ്ടാമത് ഭീകരനെ വധിച്ചതായും വിവരം പുറത്തുവന്നു.കാശ്‌മീരിൽ പൊതുജനങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥനും എതിരായി ആക്രമണമുണ്ടായതിന് പിന്നാലെ എൻ‌ഐ‌എ താഴ്‌വരയിൽ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു.റാഷിദ് മുസഫർ ഗനി, നാസിർ മീർ എന്നിവരാണ് അറസ്‌റ്റിലായത്.നവംബർ 12നാണ് പൊലീസിനും ജനങ്ങൾക്കും നേരെ ആക്രമണമുണ്ടായത്. ഇതുവരെ 11 ഓളം മറ്റ് സംസ്ഥാനക്കാരും സുരക്ഷാ സേന ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട് കാശ്‌മീരിൽ. ഇതുമായി ബന്ധപ്പെട്ട് 27 പേരെ അറസ്‌റ്റ് ചെയ്‌ത് കഴിഞ്ഞു. ഇന്ന് കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയിൽപെട്ടവരാണെന്ന് അറിവായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here