കോഴിക്കോട്: രാജ്യത്തിന്റെ മതേതരത്വം, ജനാധിപത്യ സംവിധാനങ്ങൾ തകർക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന ബിജെപിയെ നേരിടാൻ കോൻഗ്രസിനോ ഇടതു പക്ഷത്തിനോ കഴിയുന്നില്ലന്ന് എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ.ഫൈസി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷം ആർ.എസ്.എസ്, സംഘപരിവാർ ഒരുക്കിയ ഹിന്ദുത്വ പ്രതലത്തിൽ നിന്നുകൊണ്ടാണ് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭാരതത്തിന്റെ ഭരണഘടനയും സംസ്ക്കാരവും ഉയർത്തിപ്പിടിച്ചു ജനങ്ങളുമായി ഒരുമിച്ചുള്ള പ്രവർത്തനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തെ രാഷ്ട്ര ഘടന മതവിധേയമല്ല. എന്നാൽ മതരാഷ്ട്രീയത്തിന്റെ ഭീകരമുഖ മാണ് ബിജെപിയുടേതെന്നു അദ്ദേഹം പറഞ്ഞു. മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. എന്നാൽ വിശ്വാസിക്ക് രാഷ്ട്രീയമാകാം. ഇതാണ് എസ്ഡിപിഐയുടെ നിലപാട്. സി.പി.എമ്മിന്റെയും കോണ്ഗ്രസിന്റെയും മൃദു ഹിന്ദുത്വം ഭാരതത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഹലാൽ വിഷയം പ്രധാന അജണ്ടയായി മാറേണ്ടതല്ല. എന്തു കഴിക്കണമെന്നത് വ്യക്തിപരമായ അവകാശമാണ്. എന്നാൽ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് കഴിക്കാനുള്ളതെന്ന ചർച്ചയാണ് നടക്കേണ്ടത്. വാർത്താ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.അബ്‌ദുൽ മജീദ് ഫൈസി, ഫൈസൽ ഇസ്സുദ്ദീൻ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here