ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊമേഡിയനും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്‌തവ (58) അന്തരിച്ചു. ഇന്ന് രാവിലെ 10.20ന് അദ്ദേഹം മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശ് ഫിലിം ഡവലപ്പ്‌മെന്റ് കൗൺസിൽ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

രാജു ശ്രീവാസ്‌തവയുടെ മരണത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു. ഓഗസ്റ്റ് പത്തിനാണ് ഹൃദയാഘാതത്തെത്തുടർന്ന് ശ്രീവാസ്‌‌തവയെ എയിംസിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ആൻജിയോപ്ളാസ്റ്റിയ്ക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

1980 മുതൽ ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു ശ്രീവാസ്‌വ. 2005ലെ ദി ഗ്രേറ്റ് ഇന്ത്യൻ ലോട്ടർ ചാലഞ്ചിലൂടെയാണ് പ്രശസ്തനായത്. ഹിന്ദി ബിഗ്‌ബോസ് സീസൺ മൂന്നിൽ പങ്കെടുത്തിട്ടുണ്ട്. മേനെ പ്യാർ കിയാ, ബാസിഗർ, ബോംബെ ടു ഗോവ, ആംദാനി അത്താനി കർച്ചാ റുപ്പയ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here