തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം നടത്തിയത് അസാധാരണ നടപടിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോജിപ്പ് ഉണ്ടെങ്കിൽ അതറിയിക്കാം. അതിന് പകരം ഗവർണർ പരസ്യനിലപാടെടുത്തെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ സാധാരണ പറയുന്നത് ഇരുന്ന് കൊണ്ട് പറഞ്ഞു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. മന്ത്രി സഭാ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഷംസെർ സിംഗ് കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിയ കമ്മിഷനും ഗവർണർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആൾ ആകണം എന്നു പറയുന്നു. വാർത്താസമ്മേളനത്തിൽ ഗവർണർ ആർ.എസ്.എസിനെയാണ് പ്രശംസിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

സംഘടനകളിൽ നിന്ന് അകലം പാലിക്കേണ്ട പദവിയാണ് ഗവർണർ സ്ഥാനം. ആർ.എസ്.എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.1986 മുതൽ തന്നെ ആർ.എസ്.എസുമായി ബന്ധമുണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here