ദില്ലി: ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നില്‍ വികാരാധീനനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍. ജുഡീഷ്യല്‍ നിയമന കമ്മിഷനെ ചൊല്ലി കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കം തുടരവെ ജഡ്ജിമാരുടെ കുറവ് നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ ഭാരമാകുന്നുവെന്ന് പറഞ്ഞാണ് ടിഎസ് താക്കൂര്‍ വിങ്ങിപ്പൊട്ടിയത്.മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റീസുമാരുടെയും യോഗത്തിലാണ് സംഭവം.

എല്ലാ ഭാരവും ജുഡീഷ്യറിക്ക് മേല്‍ ചുമത്താന്‍ നിങ്ങള്‍ക്കാവില്ല. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കേസുകള്‍ കുന്നുകൂടി കിടക്കുകയാണ്, 40000 ജഡ്ജിമാരെ വേണ്ടിടത്ത് ഇപ്പോള്‍ 21000 പേരാണുള്ളത്. ഇതാണ് കോടതിക്ക് ഒന്നും ചെയ്യാനാവാത്തതിന് കാരണം, അതുകൊണ്ടു തന്നെ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ പഴിക്കുന്നത് ശരിയല്ലെന്നും ടിഎസ് താക്കൂര്‍ പറഞ്ഞു.

അതേസമയം താക്കൂര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here