നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം(ജി.ഡി.പി.ഐ)2022 സാമ്പത്തിക വര്‍ഷത്തെ 17,977 കോടി (179.77 ബില്യണ്‍)യില്‍നിന്ന് 21,025 കോടി (210.25 ബില്യണ്‍)യായി. 17 ശതമാനമാണ് വര്‍ധന. മേഖലയിലെ ശരാശരി വളര്‍ച്ച 16.4ശതമാനം മാത്രവുമാണ്.

     – കമ്പനിയുടെ ജിഡിപിഐ 2023 സാമ്പത്തിക വര്‍ഷത്തില്‍ 4,977 കോടി(49.77 ബില്യണ്‍) രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തെ 46.66 ബില്യണില്‍നിന്നാണ് ഈ വര്‍ധന. 6.7 ശതമാനമാണ് വളര്‍ച്ച. മേഖലയിലെ വളര്‍ച്ചയാകട്ടെ 16.9ശതമാനവുമാണ്.

* സംയോജിത അനുപാതം 2022 സാമ്പത്തിക വര്‍ഷത്തില്‍ 108.8 ശതമാനമായിരുന്നത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 104.5ശതമാനമായി.

      – 2022 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സംയോജിത അനുപാതമായ 103.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍  2023ലെ നാലാം പാദത്തില്‍ സംയോജിത അനുപാതം 104.2 ശതമാനമായി ഉയര്‍ന്നു.


* നികുതിക്ക് മുമ്പുള്ള ലാഭം (പി.ബി.ടി) 2023 സാമ്പത്തിക വര്‍ഷത്തില്‍ 25.5ശതമാനം വര്‍ധിച്ച് 21.13 ബില്യണ്‍ രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 16.84 ബില്യണായിരുന്നു.

    – മൂലധന നേട്ടമാകട്ടെ 2022 സാമ്പത്തിക വര്‍ഷത്തെ 7.8 ബില്യണില്‍നിന്ന് 2023 സാമ്പത്തിക വര്‍ഷം 4.53 ബില്യണ്‍ രൂപയായി. 2023ലെ നാലാം പാദത്തില്‍ മൂലധന നേട്ടം 1.59 ബില്യണും 2022ലെ നാലാം പാദത്തില്‍ 1.36 ബില്യണുമായിരുന്നു.

* നികുതിക്കുശേഷമുള്ള ലാഭം (പി.എ.ടി), 2022 സാമ്പത്തിക വര്‍ഷത്തെ 12.71 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 36 ശതമാനം വര്‍ധിച്ച് 17.29 ബില്യണായി. 2023 സാമ്പത്തിക വര്‍ഷത്തെ 1.28 ബില്യണ്‍ രൂപയുടെ നികുതി തിരിച്ചടവുകൂടി ഉള്‍പ്പെടുന്നതാണ് പി.എ.ടി.

    – 2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ നികുതിക്കുശേഷമുള്ള ലാഭം 39.8 ശതമാനം വര്‍ധിച്ച് 4.37 ബില്യണായി. 2022 സാമ്പത്തിക വര്‍ഷത്തെ ഇതേകാലയളവില്‍ ലാഭം 3.13 ബില്യണായിരുന്നു.

* 2023 സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് 5.50 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായാകും ലാഭവിഹിതം നല്‍കുക. ഇതോടെ 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം ലാഭവിഹിതം ഓഹരിയൊന്നിന് 10 രൂപയാകും.

*  2023 സാമ്പത്തിക വര്‍ഷത്തെ ഒരു ഓഹരിയില്‍നിന്നുള്ള ശരാശരി ആദായം (ആര്‍ഒഎഇ) 17.7 ശതമാനമാണ്. 2022ല്‍ 14.7 ശതമാനം ആയിരുന്നു. 2023 നാലാം പാദത്തില്‍ ഇത് 17.2 ശതമാനവും മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ 14 ശതമാനവുമായിരുന്നു.

* സോള്‍വന്‍സി അനുപാതം 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 2.52X ആയിരുന്നു. 2022 ഡിസംബര്‍ 31ല്‍ ഇത് 2.45X ആയിരുന്നു. റെഗുലേറ്ററി നിബന്ധനപ്രകാരമുള്ള 1.50X നേക്കാള്‍ കൂടുതലായിരുന്നു ഇത്. 2022 മാര്‍ച്ച് 31ലെ കണക്കുപ്രകാരം സോള്‍വന്‍സി അനുപാതം 2.46X ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here