ബ്രോഡ്‌വേ മ്യൂസിക്കലുകളിൽ ഒന്നായ റോജേഴ്‌സ് ആൻഡ് ഹാമർസ്റ്റൈന്റെ 'ദ സൗണ്ട് ഓഫ് മ്യൂസിക്' ഉദ്ഘാടന ഷോയിൽ അഭിനേതാക്കളോടൊപ്പം ശ്രീമതി നിതാ എം അംബാനി.

ഏറ്റവും ജനപ്രിയമായ ബ്രോഡ്‌വേ മ്യൂസിക്കലുകളിൽ ഒന്നായ റോജേഴ്‌സ് ആൻഡ് ഹാമർസ്റ്റൈന്റെ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കാനൊരുങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. 5 തവണ ടോണി അവാർഡ് നേടിയ ഈ ഷോ നിർമ്മിച്ചതും നിയന്ത്രിക്കുന്നതും ബ്രോഡ്‌വേ ഇന്റർനാഷണൽ ഗ്രൂപ്പ് ആണ്. ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ ഇന്ത്യയിലോട്ടു വരുന്നതിലൂടെ രാജ്യത്ത് അന്താരാഷ്ട്ര ബ്രോഡ്‌വേയുടെയും മ്യൂസിക്കലിന്റെയും അരങ്ങേറ്റം കുറിക്കുന്നു. 2000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്ററിലാണ് ഈ മ്യൂസിക്കലിന് വേദി ഒരുങ്ങുന്നത്.


ലൈവ് ഓർക്കസ്ട്രയിലൂടെയും ഗാനങ്ങളിലൂടെയും 1930-കളിലെ ഓസ്ട്രിയയുടെ മനോഹരമായ പശ്ചാത്തലത്തിൽ, സംഗീതം, പ്രണയം, സന്തോഷം എന്നിവയ്ക്ക് പ്രാധാന്യം നൽകി മനുഷ്യ ജീവിതവും വിജയങ്ങളും ചിത്രീകരിക്കുന്ന ഷോയാണ് ‘ദ സൗണ്ട് ഓഫ് മ്യൂസിക്’. സിമോൺ ജെനാറ്റ്, മാർക്ക് റൂത് എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും എറിക് കോർണെൽ ജനറൽ മാനേജറുമായ ഈ ക്ലാസിക് പ്രൊഡക്ഷനിൽ ‘മൈ ഫേവറിറ്റ് തിംഗ്‌സ്’, ‘ഡോ റെ മി’, ‘ദ ഹിൽസ് ആർ എലൈവ്’, ‘സിക്‌സ്റ്റീൻ ഗോയിംഗ് ഓൺ സെവന്റീൻ’ തുടങ്ങിയ 26 ഹിറ്റ് ഗാനങ്ങളുണ്ട്.
“ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബ്രോഡ്‌വേ മ്യൂസിക്കലായ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്ന് സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം അംബാനി പറഞ്ഞു.

“ ‘ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കലി’ൽ ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ചത് പ്രദർശിപ്പിച്ചു, ഇപ്പോൾ എക്കാലത്തെയും ജനപ്രിയമായ അന്താരാഷ്ട്ര മ്യൂസിക്കലുകളിൽ ഒന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ട്. കല സംഗീതം തുടങ്ങിയവ പ്രതീക്ഷയും സന്തോഷവും പകരുമെന്ന് ഞാൻ വിശ്വസിക്കുന്നു. സൗണ്ട് ഓഫ് മ്യൂസിക് സന്തോഷകരവും കാലാതീതവുമായ ഒരു ക്ലാസിക് ആണ്. ഇന്ത്യയിലെമ്പാടുമുള്ള ആളുകൾ അവരുടെ കുടുംബങ്ങളോടും കുട്ടികളോടും ഒപ്പം ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” നിത എം അംബാനി കൂട്ടിച്ചേർത്തു.
nmacc.com അല്ലെങ്കിൽ bookmyshow.com വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

ബ്രോഡ്‌വേ മ്യൂസിക്കലുകളിൽ ഒന്നായ റോജേഴ്‌സ് ആൻഡ് ഹാമർസ്റ്റൈന്റെ ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ ഉദ്ഘാടന ഷോയിൽ അഭിനേതാക്കളോടൊപ്പം ശ്രീമതി നിതാ എം അംബാനി.

LEAVE A REPLY

Please enter your comment!
Please enter your name here