രാജ്യത്തേക്ക് ലാപ്‌ടോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതിലുൾപ്പടെ ഇലക്ട്രോണിക്സ് മേഖലയിലെ ഇറക്കുമതികളിൽ പല നിയന്ത്രണങ്ങളും എര്‍പ്പെടുത്തുകയാണ് കേന്ദ്ര സർക്കാര്‍. വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമൊക്കെ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിലൂടെ വിലകൂടാനിടയാകില്ലേയെന്ന പേടിയും ഒപ്പം എന്തിനാണ് ഇത്തരമൊരു നിയന്ത്രണമെന്ന സംശയവും പലർക്കുമുണ്ട്.


പുറത്തുവരുന്ന റിപ്പോർട്ടുകളില്‍ ഒന്നിൽ പറയുന്നത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യമാണത്രെ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു പിന്നില്‍. ചൈനയിലുള്ള അമിത ആശ്രയത്വം ഘട്ടംഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യം തന്നെയാണത്രെ പുതിയ തീരുമാനത്തിനു പിന്നില്‍. 

ചൈന എന്ന പേര് പരാമര്‍ശിക്കാറില്ല

ഇന്ത്യ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമയത്ത് പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകളില്‍ ചൈന എന്ന പേര് പരാമര്‍ശിക്കാറില്ല. പകരം ഉപകരണങ്ങള്‍  അംഗീകാരമുള്ള ‘വിശ്വസനീയമായ ഭൂമേഖലകളില്‍’ നിന്നേ ഇറക്കുമതി ചെയ്യാവൂ എന്നായിരിക്കും നിബന്ധന നൽകുക. 

LEAVE A REPLY

Please enter your comment!
Please enter your name here