കട്ടപ്പന /പ്രാദേശിക പദ്ധതി നിര്‍വഹണം; അവലോകന യോഗം ഇടുക്കിയിൽ ചേര്‍ന്നു*

എം.പി ഫണ്ട് വിനിയോഗിച്ച് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ പ്രാദേശിക പദ്ധതി നിര്‍വഹണ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികളുടെ നിര്‍വഹണ പുരോഗതി എംപി വിലയിരുത്തി. 17ാം ലോക്സഭയുടെ കാലാവധി അവസാനിക്കാറായതിനാല്‍ ഭരണാനുമതി ലഭിക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്ന് എല്ലാ ബി.ഡി.ഒമാരോടും മറ്റു നിര്‍വഹണ ഉദ്യോഗസ്ഥരോടും എംപി ആവശ്യപെട്ടു. അടിമാലി ഗവ. ഹൈസ്‌കൂളില്‍ ബി.ആര്‍.സിക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഓട്ടിസം സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കണം. കൂടാതെ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകള്‍ കാലതാമസം കൂടാതെ സമര്‍പ്പിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരോട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡുകള്‍, വിവിധ ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകള്‍, സ്‌കൂളികളിലേക്ക് വാങ്ങി നല്‍കേണ്ട ലാപ്ടോപ്പുകള്‍ എന്നിവയെ സംബന്ധിച്ചും യോഗം വിലയിരുത്തി. ഇതുവരെ ഭരണാനുമതി ലഭിച്ച 8.81 കോടി രൂപയുടെ 102 പ്രവൃത്തികളില്‍ 4.01 കോടി രൂപയുടെ 38 പ്രവൃത്തികള്‍ പൂര്‍ത്തിയായി. 4.08 കൊടി രൂപയുടെ 64 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. റോഡുകള്‍, സംരക്ഷണ ഭിത്തികള്‍, ലൈബ്രറികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം ഇതില്‍ ഉള്‍പ്പെടും.

*ഫിഷറീസ് വകുപ്പില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

ഫിഷറീസ് വകുപ്പ് പിഎംഎംഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യക്കുളം നിര്‍മ്മാണം, ആറ്റുകൊഞ്ച്, ആസാംവാള, തിലാപ്പിയ കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂണിറ്റ്, പിന്നാമ്പുറ ചെറുകിട ആര്‍.എ.എസ്. യൂണിറ്റ്, മത്സ്യത്തൊഴിലാളികള്‍ക്ക് മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ്, മത്സ്യഭവന്‍, നെടുങ്കണ്ടം, മത്സ്യഭവന്‍, ഇടുക്കി പൈനാവ് എന്നീ വിലാസങ്ങളിലോ adidkfisheries@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226.

*ജില്ലാ സിവില്‍ സര്‍വീസ് കായിക മേള സെപ്റ്റംബര്‍ 15 ന്*

2023-24 വര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്് കോളേജില്‍ നടത്താന്‍ തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സര്‍വീസ് സംഘടന ഭാരവാഹികള്‍, ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സെന്റ് ജോസഫ്സ് കോളേജ് അധികൃതര്‍, പരിശീലകര്‍ എന്നിവരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം. മല്‍സരങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റബര്‍ 12 വൈകുന്നേരം 5 മണിവരെ ആയിരിക്കും. അപേക്ഷകള്‍ നേരിട്ടോ തപാല്‍വഴിയോ idukkisportscouncil@gmail.com എന്ന ഇമെയില്‍ വഴിയോ സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പൈനാവ്-685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 232499, 9496184765, 9895112027..

LEAVE A REPLY

Please enter your comment!
Please enter your name here