ചെന്നൈയിൽനിന്നു മംഗളൂരുവിലെത്തിക്കുന്ന വന്ദേഭാരത് റേക്ക് ഉപയോഗിച്ചു പരീക്ഷണയോട്ടം ഉടൻ നടക്കും. അടുത്ത ആഴ്ചയോടെ തന്നെ റെയിൽവേ അന്തിമ റൂട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

Vande bharat

പുത്തൻ വന്ദേ ഭാരത്

ഹൈലൈറ്റ്:

  • രണ്ടാം വന്ദേ ഭാരത് മംഗളൂരു – എറണാകുളം റൂട്ടിലോ?
  • പരീക്ഷണയോട്ടം ഉടൻ നടത്താൻ റെയിൽവേ
  • സാധ്യതകൾ അറിയാം

പത്തനംതിട്ട: പാലക്കാട് റെയിൽവേ ഡിവിഷന് ലഭിച്ച രണ്ടാം വന്ദേ ഭാരത് മംഗളൂരു – എറണാകുളം റൂട്ടിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ വന്ദേ ഭാരത് അറ്റകുറ്റപ്പണികൾക്കുവേണ്ട വൈദ്യുതീകരണ ജോലി പൂർത്തിയായിക്കഴിഞ്ഞു. ചെന്നൈയിൽനിന്ന് മംഗളൂരുവിൽ എത്തിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുക എന്നതാണ് റെയിൽവേയ്ക്ക് മുന്നിലുള്ള അടുത്ത ഘട്ടം. റൂട്ട് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും.

മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ഓടിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർവീസ് എറണാകുളത്തേക്ക് ചുരുക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട് . ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിലെ രണ്ടാം സർവീസിന് ഉപയോഗിക്കുക. വന്ദേ ഭാരതിനായി പിറ്റ്ലൈൻ സജ്ജമാക്കിയ മംഗളൂരു സ്റ്റേഷനിൽ അറ്റകുറ്റപ്പണിക്കു വേണ്ട വൈദ്യുതീകരണ ജോലികളും പൂർത്തിയായിട്ടുണ്ട്. ഇതോടെ ട്രെയിൻ സർവീസിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here