ജമ്മു കശ്മീരില്‍ അനന്ത്നാഗിന് പിന്നാലെ ബാരാമുള്ളയിലെ ഉറിയിലും ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ രണ്ട് ലഷ്കര്‍ ഭീകരരെ ബാരാമുള്ളയില്‍നിന്ന് കരസേന ആയുധങ്ങളുമായി പിടികൂടിയിരുന്നു. അതിനിടെ, അനന്ത്നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിനവും തുടരുകയാണ്. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണത്തിലൂടെ ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സേനയ്ക്ക് സാധിക്കുന്നുണ്ട്. ലഷ്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. ആര്‍പിജിയും മോര്‍ട്ടാറാകളുമുള്‍പ്പെടെ തീവ്രതയേറിയ ആയുധങ്ങള്‍ സേന ഭീകരര്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ട്.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...