Sunday, October 1, 2023
spot_img
Homeന്യൂസ്‌കേരളംഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല; പലർക്കും എന്‍റെ ജാതിയും നിറവുമാണ് പ്രശ്നം'

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല; പലർക്കും എന്‍റെ ജാതിയും നിറവുമാണ് പ്രശ്നം’

-

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ചുള്ള വിവാദപരാമർശത്തിൽ തനിക്കെതിരെ തിരിഞ്ഞവരിൽ പലർക്കും തന്റെ ജാതിയും നിറവുമാണ് പ്രശ്നമെന്ന് നടൻ വിനായകൻ . ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല. തന്റെ വിമർശനം മാധ്യമങ്ങൾക്കെതിരെയായിരുന്നു. മാധ്യമങ്ങൾക്ക് സമൂഹത്തിനോട് മര്യാദ വേണമെന്നും ആ മര്യാദ തനിക്കുണ്ടെന്നും വിനായകൻ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആക്ഷേപത്തിൽ വിമർശനവുമായി നടൻ വിനായകൻ. വിവാദം കണ്ടിട്ടില്ലെന്നും രഞ്ജിത്തിനെ താന്‍ പണ്ടേ തുടച്ചുകളഞ്ഞതാണെന്നും വിനായകൻ മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ലീലയെന്ന സിനിമയിലൂടെ ലൈംഗിക ഭീകരത കാണിച്ചവരാണ് പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ നടക്കുന്നതെന്നും താന്‍ അത്രയും മോശപ്പെട്ടവനല്ലെന്നും വിനായകൻ.

രജനീകാന്ത് നായകനായ ജയിലറിലെ അഭിനയത്തിന് താൻ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ പ്രതിഫലം നിർമാതാക്കൾ നൽകി. രജനിക്ക് കോടികൾ നൽകിയപ്പോൾ മുപ്പത്തിയഞ്ച് ലക്ഷം രൂപ മാത്രമാണ് വിനായകന് ലഭിച്ചതെന്ന ആരാധകരുടെയടക്കം വിമർശനങ്ങളോടാണ് പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: