ചാംപ്യന്‍സ് ബോട്ട് ലീഗ് മൂന്നാം എഡിഷന് ഇന്ന് തുടക്കം. കൊച്ചി മറൈന്‍ഡ്രൈവില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ജലോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. നെഹ്റു ട്രോഫിയിലെ ജല രാജാക്കന്‍മാരായ ചുണ്ടന്‍ വള്ളങ്ങളാണ് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിക്കുന്നത്.

കൊച്ചി കായലില്‍ വള്ളംകളി ആവേശം നിറയാന്‍ ഇനി ബാക്കിയുള്ളത് മണിക്കൂറുകള്‍ മാത്രം. ഉച്ചക്ക് രണ്ട് മണിയോടെ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ കരുത്തന്‍മാരായ ചുണ്ടന്‍മാരാണ് ആവേശത്തുഴയെറിയുന്നത്. പ്രാദേശിക വള്ളംകളി മത്സരവും സിബിസിഎല്ലിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങള്‍ ഈ വിഭാഗത്തില്‍ മത്സരിക്കും. പൊതുസമ്മേളനത്തിന് ശേഷം മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങള്‍ ആരംഭിക്കുക.

വള്ളംകളിക്ക് മുന്നോടിയായി കായലിന്റെ ആഴം കൂട്ടുന്നതിനുള്ള ഡ്രെഡ്ജിങ് ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കി.10 ദിവസമെടുത്താണ് ഡ്രെഡ്ജിങ് പൂര്‍ത്തിയാക്കിയത്. 12 കോടി രൂപ ചെലവഴിച്ചാണ് ടൂറിസം വകുപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാത്യകയില്‍ ചാംപ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. കൊല്ലത്ത് ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയോടെ സിബിഎല്‍ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here