ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. നിജ്ജാര്‍ വധത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കള്ളം പറയുകയാണ്. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും കാനഡ തീവ്രവാദികളുടെ സുരക്ഷിതയിടമായെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യയുടെ വിശദീകരണം കൃത്യവും വ്യക്തവുമാണെന്നും ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും ശ്രീലങ്ക വ്യക്തമാക്കി. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സാബ്രി ലങ്കന്‍ നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്കയെ കുറിച്ചും കാനഡ മുന്‍പ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് ആരോപിച്ച ട്രൂഡോ എല്ലാ വര്‍ഷവും മെയ് 18 തമിഴ് വംശഹത്യയുടെ ഓര്‍മദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രീലങ്കയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ–കാനഡ തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ശ്രീലങ്ക. നിജ്ജാര്‍ വധത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. അതിനിടെ ഖലിസ്ഥാൻവാദികൾ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുൻപിൽ വീണ്ടും പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, ഡൽഹിയിൽ ഇൻഡോ-പസഫിക് കരസേന മേധാവിമാരുടെ സമ്മേളനത്തിൽ കാനഡയും പങ്കെടുക്കുന്നുണ്ട്. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ നോക്കുമെന്നും കോൺഫറൻസിനെ ബാധിക്കില്ലെന്നും ഡപ്യൂട്ടി ആർമി ചീഫ് മേജർ ജനറൽ പീറ്റർ സ്കോട്ട്. ഇന്ത്യയുമായും കാനഡയുമായും പാറ പോലെ ഉറച്ച ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക്ക് ഗാർസെറ്റിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here