
കോട്ടയത്ത് ബാങ്കിന്‍റെ ഭീഷണിയെത്തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കി ചെയ്തു. അയ്മനം കുടയംപടി സ്വദേശി കെ.സി ബിനു ആണ് മരിച്ചത്. കുടിശികയുടെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബിനു ജീവനൊടുക്കിയത്. പ്രതിഷേധ സൂചകമായി ബാങ്കിലേക്ക് ബിനുവിന്റെ മൃതദേഹവുമായി പോകുമെന്ന് കുടുംബം അറിയിച്ചു. രണ്ടുമാസത്തെ കുടിശികയുണ്ടായതിനാണ് ബാങ്ക് മാനേജരടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതെന്ന് മകള്‍ ആരോപിക്കുന്നു. രണ്ട് ദിവസം സാവകാശം ചോദിച്ചിട്ടും നല്‍കിയില്ല. തുടര്‍ന്ന് ബാങ്ക് നല്‍കിയ ഡേറ്റില്‍ തന്നെ കുടിശിക അടച്ച് തീര്‍ത്തുവെങ്കിലും തുടര്‍ന്നും ബാങ്ക് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.