മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം ഓഫീസ് കത്തിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി പുറത്തുവന്നതോടെയാണ് ജനങ്ങള്‍ ബിജെപിക്കെതിരെ പ്രത്യക്ഷമായി തിരിഞ്ഞത്. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു.

തുടര്‍ന്ന് ഓഫീസ് കത്തിക്കുകയായിരുന്നു. ഇതിനു പുറമെ ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകളും ടയറുകളും കൊണ്ട് ഗതാഗതം തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന ടിയര്‍ ഗ്യാസും മോക്ക് ബോംബുകളും ഉപയോഗിച്ചു. വിദ്യാര്‍ത്ഥികളും ബുധനാഴ്ച വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. ജൂലൈ 6 മുതല്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതശരീരങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ കടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here