ഡൽഹി മദ്യനയ അഴിമതി കേസിൽ എഎപി എംപി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്.

അതേസമയം, ഡല്‍ഹി മദ്യഅഴിമതി കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിയാക്കാത്തത് എന്തെന്ന് ഇഡിയോട് സുപ്രീംകോടതി . ആംആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കിയെന്ന് പറയുന്നതെങ്കില്‍ അതിന്‍റെ ഭാരവാഹികള്‍ പ്രതിയാക്കത്ത് എന്തെന്ന് ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. മനീഷ് സിസോദിയയുടെ ജാമ്യപേക്ഷയിലുള്ള വാദത്തിനിടെയാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുടെ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ നാളെ മറുപടി പറയണമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി എന്‍ രാജുവിനോട് സപ്രീംകോടതി ആവശ്യപ്പെട്ടു. നേട്ടമുണ്ടാത്തിയത് ആംആദ്മി പാര്‍ട്ടിയാണെങ്കില്‍ ആംആദ്മി പാര്‍ട്ടിയല്ലേ പ്രതിയാകേണ്ടത് എന്നായിരുന്നു ചോദ്യം.

മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന്റെ വസതിയിൽ ഇഡി പരിശോധന നടക്കവേ എഎപി ഓഫീസിലേക്ക് മാർച്ച് നടത്തി ബി ജെ പി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാർച്ച് ആരംഭിച്ച ഉടനെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാനുള്ള ബി ജെ പി പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. നേതാക്കൾ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യനയ അഴിമതിയുടെ കേന്ദ്ര ബിന്ദു കേജ്‌രിവാളാണെന്നും എഎപി തുറന്നു കാട്ടപ്പെടുന്നു എന്നും ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here