
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളുടെ അതിര്‍ത്തിയിലെ പ്രവേശന നികുതിയില്‍ കോടതി ഉത്തരവ് പാലിക്കാമെന്ന് തമിഴ്നാടും കേരളവും സുപ്രീംകോടതിയില്‍. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശനനികുതി പിരിക്കില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്നാടിനും സുപ്രീംകോടതി നോട്ടിസ് നല്‍കി. നടപടി പ്രവേശനനികുതി പിരിക്കരുതെന്ന ഇടക്കാല ഉത്തരവ് ലംഘിച്ചെന്ന ഹര്‍ജിയിലാണ്.