രാജസ്ഥാനില്‍ മുഖ്യമന്ത്രി പദവിക്കായി വസുന്ധര രാജെ സമ്മര്‍ദനീക്കം ശക്തമാക്കുന്നു. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധര ക്യാംപിന്‍റെ അവകാശവാദം. മുഖ്യമന്ത്രിയാകാനുള്ള മല്‍സരത്തിനില്ലെന്ന് ശിവ്‍രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ശനിയും ഞായറുമായി ബിജെപി മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് അഭ്യൂഹം.

രാജസ്ഥാനില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ വസുന്ധരാ രാജെ ചരടുവലി തുടങ്ങി. വസുന്ധരയുടെ വസതിയില്‍ അവരെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെയും നേതാക്കളുടെയും യോഗം ചേര്‍ന്നു. മുന്‍മന്ത്രി കാളിചരണ്‍ സരഫ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. വസുന്ധര മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നതായി ബിജെപി നേതാവ് ബഹാദൂര്‍ സിങ് കോലി പറഞ്ഞു. രാജസ്ഥാന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന അരുണ്‍ സിങ്ങും രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സി.പി ജോഷിയും ബിജെപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി.

മധ്യപ്രദേശില്‍ ശിവ്‍രാജ് സിങ് ചൗഹാന് അഞ്ചാം ഉൗഴം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നില്ലെന്ന് ചൗഹാന്‍ പ്രതികരിച്ചു. തന്‍റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി ചൗഹാന്‍ കൂടിക്കാഴ്ച്ച നടത്തി. ബിജെപിക്ക് സീറ്റ് കുറഞ്ഞ ഛിന്ദ്‍വാഡയില്‍ ചൗഹാന്‍ നാളെ പ്രചാരണം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കവും തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here