അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി അയോധ്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ഗൃഹസന്ദര്‍ശനത്തില്‍ ഞെട്ടി വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീടാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പദ്ധതിയുടെ ഉപയോക്താവായ അയോധ്യയില്‍ താമസമാക്കിയ മീര മഞ്ജരിയുടെ വീട്ടിലാണ് പ്രധാനമന്ത്രി എത്തിയത്.

രാഷ്ട്രീയ നേതാക്കള്‍ ആരോ എത്തുന്നു എന്നു കരുതിയിരുന്ന കുടുംബത്തിനു മുന്നിലേക്ക് പ്രധാനമന്ത്രി നേരിട്ട് എത്തിയതോടെ ഇവര്‍ സന്തോഷത്തിലും അപ്പരപ്പിലുമായി. വീട്ടിലെത്തിയ മോദി മീരയോട് ഒരു തരാനും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നതെന്നും മീര പറഞ്ഞു.

‘അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വല്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാലും പച്ചക്കറികളുമാണെന്ന് മറുപടി നല്‍കി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു’ മീര പറഞ്ഞു. അയോധ്യയില്‍ വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here