22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചുവെന്ന് എസ്ബിഐ സുപ്രീംകോടതിയില്‍ . ഇലക്ടറൽ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചതായുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി ബോണ്ട് റദ്ദാക്കിയ ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വിറ്റിരുന്നു. എസ്ബിെഎ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം പുറത്തുവിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. എല്ലാം സുതാര്യമായിരിക്കണമെന്നും വിവരങ്ങള്‍ പുറത്തുവിടണമെന്നുമാണ് കമ്മീഷന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കുള്ളില്‍ വിവരങ്ങള്‍ കമ്മിഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here