മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടുന്ന രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി . നിതിന്‍ ഗഡ്കരി നാഗ്പുരില്‍ത്തന്നെ മല്‍സരിക്കും. മനോഹര്‍ ലാല്‍ ഖട്ടര്‍(കര്‍ണാല്‍), ത്രിവേന്ദ്ര സിങ് റാവത്ത്(ഹര്‍ദ്വാര്‍), ബസവരാജ് ബൊമ്മൈ(ഹവേരി), അനുരാഗ് സിങ് ഠാക്കൂര്‍(ഹമിര്‍പുര്‍), പ്രള്‍ഹ്ലാദ് ജോഷി(ധാര്‍വാഡ്), പിയൂഷ് ഗോയല്‍(മുംബൈ നോര്‍ത്ത്). ശോഭ കലന്ത്‍രജെയെ ഉടുപ്പി ചിക്കമെഗളുരുവില്‍ നിന്ന് ബംഗളുരു നോര്‍ത്തിലേയ്ക്ക് മാറ്റി .

കര്‍ണാടകയില്‍ പ്രമുഖരെ തഴഞ്ഞു. സദാനന്ദ ഗൗഡയ്ക്കും അനന്തകുമാര്‍ ഹെഗ്ഡെക്കും നളിന്‍ കുമാര്‍ കട്ടീലിനും സീറ്റില്ല. പാര്‍ലമെന്‍റ് പുകയാക്രമണ വിവാദത്തില്‍പ്പെട്ട പ്രതാപ് സിംഹയെയും ഒഴിവാക്കി. പ്രതാപ് സിംഹക്ക് പകരം മൈസുരു രാജകുടുംബാംഗം യദുവീര്‍ സ്ഥാനാര്‍ഥിയാകും. ദേവേഗൗഡയുടെ മരുമകന്‍ സി.എം. മഞ്ജുനാഥ് ബംഗളുരു റൂറലില്‍ സ്ഥാനാര്‍ഥിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here