കേജ്‌രിവാള്‍  കസ്റ്റഡിയില്‍ ഇരിക്കെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതില്‍ അന്വേഷണത്തിനൊരുങ്ങി ഇഡി. മന്ത്രി അതിഷി അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍  സാധ്യത.  ഞായറാഴ്ചയാണ് കുടിവെള്ള ടാങ്കറുകളുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇ.ഡി കസ്റ്റഡിയിലിരിക്കെ കേജ്‌രിവാള്‍ ഉത്തരവ് എങ്ങനെ തയ്യാറാക്കി എന്നതാണ് ചോദ്യം. മന്ത്രി അതിഷി, ഭാര്യ, പേഴ്സണല്‍ സെക്രട്ടറി, അഭിഭാഷകന്‍ എന്നിവരാണ് കെജ്രിവാളിനെ സന്ദര്‍ശിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ഇ.ഡി നീക്കം.

ഇതിനിടെ 2014-22 കാലത്തായി 133 കോടി എ.എ.പിക്ക് നല്‍കി എന്നാണ് ഖലിസ്ഥാന്‍ നേതാവ് പന്നു വിഡിയോ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത്. പകരം ഖലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍ പാല്‍ ബുള്ളറെ മോചിപ്പിക്കുമെന്ന് കെജ്രിവാള്‍ ഉറപ്പ് നല്‍കി. 2014ല്‍ ന്യൂയോര്‍ക്ക് റിച്ച് മണ്ട് ഹില്ലിലെ ഗുരുദ്വാരയില്‍ വച്ച് കേജ്‌രിവാളും ഖലിസ്ഥാന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തിയായും പന്നു വിഡിയോയില്‍ പറയുന്നു. അതേസമയം കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹോളി ആഘോഷം വേണ്ടെന്ന് വച്് എഎപി രാജ്യത്തെ രക്ഷിക്കു എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here