തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തേക്കും. 30 ലേറെ മന്ത്രിമാരും ഇതിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ മന്ത്രിസഭയില്‍ ഏറെ പുതുമുഖങ്ങളുണ്ടാകുമെന്നാണ് സൂചന.

234 സീറ്റില്‍ 134ഉം നേടിയാണ് അണ്ണാ ഡിഎംകെ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഈ ആഘോഷത്തിന്‍റെ അലയൊലികള്‍ തീരുന്നതിന് മുന്പേ സത്യപ്രതിജ്ഞ ചെയ്യാനാണ് പുരൈട്ച്ചി തലൈവി ആലോചിക്കുന്നത്. തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ഉണ്ടാകുെമന്നാണ് ആദ്യ സൂചനകള്‍. എന്നാല്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ജയലളിതയെ തിരഞ്ഞെടുക്കും. ശനിയാഴ്ച്ച എം.എല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും.

അതിനിടെ അണ്ണാ ശാലയിലുള്ള എം.ജി.ആര്‍, പെരിയാര്‍, അണ്ണാ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തി. പുതിയ മന്ത്രിസഭയില്‍ ഏറെ പുതുമുഖങ്ങളുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഒ. പനീര്‍സെല്‍വമടക്കമുള്ള പ്രമുഖര്‍ ഇത്തവണ മന്ത്രിസഭയില്‍ ഇടം പിടിക്കുമോ എന്ന കാര്യത്തില്‍ വ്യക്തയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here