മുംബൈ : മുംബൈ–പൂനെ എക്‌സ്‌പ്രസ് ഹൈവേയില്‍ ആഡംബരബസും കാറുകളും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ട് മാസം പ്രായം ആയ ഒരു കുഞ്ഞും 10 സ്ത്രീകളും ഉള്‍പ്പെടുന്നു.

അമിത വേഗത്തില്‍ വന്ന ബസ് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിട്ടിയിരിക്കുന്ന രണ്ട് കാറുകളില്‍ ഇടിച്ച് മറയുകയായിരുന്നു.  റായ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ 5:30 നായിരുന്നു അപകടം.

സതാരയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ബസ്. ടയര്‍ മാറാനായി നിര്‍ത്തിയ സിഫ്റ്റ് കാറിലെ ഡ്രൈവറെ സഹായിക്കാന്‍ ആദ്യ ലൈനില്‍ നിര്‍ത്തിയ ഇന്നോവ കാറിലാണ് ആദ്യം ബസിടിച്ചത്. തുടര്‍ന്ന് സിഫ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here