ന്യൂഡല്‍ഹി: വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങള്‍ക്ക് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകള്‍ 15 ഓളം രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് നീക്കം.
ആദ്യഘട്ടത്തില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് മിസൈലുകള്‍ കൈമാറാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിയറ്റ്‌നാം, ഇന്‍ഡോനീഷ്യ, ദക്ഷിണാഫ്രിക്ക, ചിലി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കാവും മിസൈല്‍ ആദ്യം കൈമാറുക. രണ്ടാംഘട്ടത്തില്‍ മലേഷ്യ, തായ്‌ലന്‍ഡ് എന്നിവ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മിസൈല്‍ കൈമാറുന്നകാര്യം പരിഗണിക്കും.
ആയുധ വ്യാപാര മേഖലയില്‍ ബ്രഹ്മോസ് കയറ്റുമതി ഇന്ത്യയ്ക്ക് ഏറെ ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. വിശദമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാവും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.
കരയില്‍ നിന്നും കടലില്‍നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന വേഗമേറിയ ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ചൈന കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here