ചെന്നൈ: ദി പെന്തെക്കോസ്തു മിഷന്‍ സഭയുടെ അന്തര്‍ദേശീയ യുവജനക്യാംപ് നവംബര്‍ 24 – 2 7 വരെ ചെന്നൈ ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.  സിലോണ്‍, മലേഷ്യ, ആസ്ട്രേലിയ, അമേരിക്ക, ദുബായി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 25000-ല്‍ പരം യുവതിയുവാക്കള്‍ പങ്കെടുക്കും.  പൂര്‍ണതൃപ്തിയുള്ള ജീവിതം എന്നതാണു ചിന്താവിഷയം

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍സീനിയര്‍ എന്നീ ഗ്രൂപ്പുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ആത്മീയ പരിപാടികള്‍ ഉണ്ടായിരിക്കും.  വേദപഠനത്തിനും ധ്യാനത്തിനുമായി സൂപ്പര്‍സീനിയര്‍, സീനിയര്‍ വിഭാഗത്തിന് രൂത്തിന്‍റെ പുസ്തകവും സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിനു സങ്കീര്‍ത്തനങ്ങളും നല്‍കിയിട്ടുണ്ട്.

വിവിധ ഭാഷയിലുള്ള ഗാനപരിശീലനം, ബൈബിള്‍ ക്വിസ്, വേദപുസ്തക കടങ്കഥകള്‍, ഗാനശുശ്രൂഷ, ഉണര്‍വുയോഗം, ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കും.  14-30 വയസ്സുവരെയുള്ള അവിവാഹിതരായ യുവതിയുവാക്കള്‍ക്കു പങ്കെടുക്കാം.  പെന്തെക്കോസ്തു മിഷന്‍ സഭയുടെ ഏറ്റവും വലിയ യുവജന ക്യാംപാണിത്. പങ്കെടുക്കുന്നവര്‍ക്കും താമസവും ഭക്ഷണസൗകര്യവും കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. സഭയുടെ പ്രധാനശുശ്രൂഷകര്‍ ക്യാമ്പിന് നേതൃത്ത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവതിയുവാക്കൾ അടുത്തുള്ള ടിപിഎം (New Testament Church) ചർച്ചുമായി ബന്ധപ്പെടുക. 

IMG_7915

LEAVE A REPLY

Please enter your comment!
Please enter your name here