നോട്ടു നിരോധനത്തെ തുടര്‍ന്നു ജനാഭിലാഷമറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന നരേന്ദ്രമോദി ആപ്പ് സര്‍വ്വേയില്‍ പങ്കെടുത്തത് അഞ്ചുലക്ഷം പേര്‍മാത്രം. വിചിത്രമായ ചോദ്യങ്ങളുടെ പേരില്‍ തുടക്കത്തില്‍ തന്നെ വാര്‍ത്തയായ ജനാഭിലാഷ സര്‍വ്വേയില്‍ 90 ശതമാനം ജനങ്ങള്‍ നോട്ടുനിരോധനത്തിനു പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് വെറും നാലരലക്ഷം പേര്‍മാത്രം പിന്തുണ അറിയിക്കുമ്പോള്‍ ആ പിന്തുണ എങ്ങനെ അംഗീകരിക്കപ്പെടുമെന്ന ചോദ്യമാണ് വിമര്‍ശകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

സ്മാര്‍ട്ട് ഫോണില്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നിരിക്കെ സാധാരണക്കാരും കര്‍ഷകരുമൊക്കെ പ്രതികരിക്കാനാകാതെ നില്‍ക്കുകയാണ്. രാജ്യത്ത് നോട്ട് ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ചവരും ഇവരാണെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത.

കറന്‍സി പിന്‍വലിച്ച നടപടി മൂലംരാജ്യത്ത് 70 പേര്‍ മരണപ്പെട്ട സംഭവം വന്‍വിവാദമായിരിക്കേ മോദി പാര്‍ലമെന്റിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനത്തിനുള്ള ജനപിന്തുണയളക്കാന്‍ കഴിഞ്ഞ ദിവസമാണ് ആപ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ആപ്പിലെ ചോദ്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂല ഉത്തരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നിര്‍മിച്ചവയാണെന്നും എതിര്‍പ്പറിയിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും വിമര്‍ശനം യരുകയായിരുന്നു. ആപ്പ് നിര്‍മ്മിച്ചത് അന്ധരായ മോദി ഭക്തന്മാര്‍ക്ക് വേണ്ടിയാണെന്നുള്ള വിമര്‍ശനവും കേന്ദ്രസര്‍ക്കാര്‍ നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here