കര്‍ണാടകയിലെ ഹവാല ഇടപാടുകാരന്റെ വീട്ടില്‍ നിന്നും 5.7 കോടി രൂപയുടെ പുതിയ നോട്ടുകളും 90 കോടി രൂപയുടെ പഴയ നോട്ടുകളും 32 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കുളിമുറിയിലെ ടൈലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഇവ. ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.

5.7 കോടിയില്‍ എല്ലം 2000 രൂപയുടെ നോട്ടുകളായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ 28 കിലോയോളം സ്വര്‍ണ ബിസ്‌ക്കറ്റുകളും ബാക്കിയുള്ളവ ആഭരണങ്ങളുമാണ്.

ഇതിനു പുറമെ കണക്കില്‍പ്പെടാത്ത മറ്റു നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹവാല ഇടപാടുകാരന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇന്നലെ മാത്രം 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തുമെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here