മൂന്നു ദിവസം ബാങ്ക് അവധിയാണെന്നിരിക്കെ 2000 രൂപയുടെ നോട്ട് മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്.  ചില  എടിഎമ്മുകളില്‍ മാത്രമാണ് 500, 100 നോട്ടുകള്‍ ലഭിക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. ഇവിടെയാകട്ടെ അധികവും 2000 രൂപ നോട്ടുകള്‍ മാത്രവും.

എടിഎമ്മുകള്‍ കാലിയാകുന്നതനുസരിച്ച് നിറയ്ക്കുന്നതില്‍ അധികവും 2000 നോട്ടുകളാണ്. ശനി, ഞായര്‍, തിങ്കളാഴ്ച്ച നബിദിന അവധിയും കാരണം മിക്കവാറും എടിഎമ്മുകളില്‍ പണം നിറച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അതെല്ലാം കാലിയായതായി ബാങ്കധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചയോടെത്തന്നെ പല എടിഎമ്മുകളും കാലിയായി. ഉച്ചയ്ക്ക് ശേഷം പണം നിറയ്ക്കുമെന്ന് ബാങ്കധികൃതര്‍ പറയുമ്പോഴും 2000 നോട്ടില്‍ക്കുറഞ്ഞൊന്നും പ്രതീക്ഷയ്ക്കും വകയില്ല. ചെറുകിട പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എടിഎമ്മുകള്‍ അടഞ്ഞുകിടക്കുക തന്നെയാണ്.

എറണാകുളം, കോട്ടയം, ജില്ലകളില്‍ പൊതുവെ എടിഎമ്മുകളില്‍ ആളുകള്‍ കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ 2000 രൂപ നോട്ട് മാത്രമായതാണ് എടിഎമ്മുകളില്‍ തിരക്ക് കുറയാന്‍ കാരണം.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് എല്ലാ എടിഎമ്മുകളില്‍ സാമാന്യം തിരക്കനുഭവപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here