പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം രംഗത്ത്.

കോണ്‍ഗ്രസ്,ആര്‍.ജെ.ഡി.തൃണമൂല്‍ കോണ്‍ഗ്രസ്,ആം ആദ്മി എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത്.

രാഹുലിന്റെ അഴിമതി ആരോപണം സുപ്രിംകോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.
നേരത്തെ ആം ആദ്മി ഉന്നയിച്ച അഴിമതി ആരോപണമാണ് ഇപ്പോള്‍ രാഹുല്‍ ഉന്നയിച്ചതെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അറിയിച്ചു.

ഇതോടെ ഇന്നു മുതല്‍ പ്രധാനമന്ത്രിക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഗുജറാത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ാഹുല്‍ ഇ്ക്കാര്യം വെളിപ്പെടുത്തിയത്.

2013ല്‍ ആറുമാസങ്ങളില്‍ ഒന്‍പത് തവണകളായി മോദി സഹാറ ഗ്രൂപ്പില്‍ നിന്നും ബിര്‍ളയില്‍ നിന്നും കൈക്കൂലി വാങ്ങിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിലുള്ള അന്വേഷണം എവിടെയുമെത്തിയിട്ടില്ല. മോദി കൈക്കൂലി വാങ്ങിയെന്ന് തെളിവുകളുള്ള സാഹചര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. രാഹുല്‍ഗാന്ധി അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here